KeralaNews

വിദ്യാർഥിനിയോട് സംസാരിച്ചു; പിതാവ് പത്താം ക്ലാസ്സുകാരനോട് ചെയ്ത ക്രൂരത

ബാലുശ്ശേരി: മകളുമായി സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരന് ക്രൂര മർദ്ദനം. പെണ്‍കുട്ടിയുടെ പിതാവും സംഘവും ചേർന്നാണ് പത്താം ക്ലാസുകാരന്റെ കാല്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് ഈ മാസം ആദ്യം കോഴിക്കോട് ആണ് സംഭവം നടന്നത്. സംഭവത്തില്‍ പൂവമ്പായി ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കിനാലൂര്‍ നടമ്മല്‍ ഷാമില്‍ (15) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഈ മാസം ആദ്യം വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന്റെ പേരില്‍ കിനാലൂരിലെ ഒരു പ്രദേശത്ത്‌വെച്ച പെണ്‍കുട്ടിയുടെ പിതാവും മറ്റ് രണ്ടു പേരും ചേര്‍ന്ന് പയ്യനെ കമ്പിവടിയും വടിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് വീടിന് സമീപത്തെ പല ആശുപത്രികളിലുമായി ചികിത്സ തേടി. എന്നാൽ പൂര്‍ണ്ണമായി ഭേദമാകാതെ വന്നതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിവരം അറിഞ്ഞ് വിദേശത്തായിരുന്നു പിതാവ് ഇസ്മായീല്‍ നാട്ടിലെത്തി മകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഷാമിലിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ പെണ്‍കുട്ടിയുടെ പിതാവിനെയോ സഹായികളെയോ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പോലീസെത്തി പയ്യന്റെ മൊഴി വീണ്ടുമെടുത്തു. മികച്ച സ്‌പോര്‍ട്‌സ് താരം കൂടിയായ ഷാമില്‍ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ ജേതാവാണ്. സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം ഒഴിവാക്കേണ്ടി വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button