NewsInternational

യേശുവിന്റെ പ്രതിമ ചലിക്കുന്നു : സ്ഥലത്തേക്ക് വിശ്വാസികളുടെ പ്രവാഹം

മെക്സിക്കോ: യേശുദേവന്റെ പ്രതിമ തല ഉയര്‍ത്തുകയും മിഴി ചിമ്മുകയും ചെയ്ത സംഭവം അത്ഭുത പ്രവർത്തിയായി കാണുകയാണ് മെക്സിക്കോയിലെ വിശ്വാസികൾ. ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയാണോ അതോ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പോലുള്ള തോന്നലാണോ എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇവിടുള്ളവർ.വടക്ക് കിഴക്കന്‍ മെക്‌സിക്കോയിലെ ഒരു കത്തോലിക്കാ പള്ളിയിലാണ് ഈ അത്ഭുതം ഉണ്ടായിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ദൈവം നല്‍കുന്ന ചില സൂചനകളുടെ അടയാളമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നാണ് വിശ്വാസികളുടെ അഭിപ്രായം.അതേസമയം ഇതിന് എതിരെയും ചിലർ രംഗത്ത് വന്നിട്ടുണ്ട്.മനക്കട്ടിയില്ലാത്ത ആളുകളാണ് ഇത് വിശ്വസിക്കുക എന്നാണ് ഈ വാര്‍ത്ത നിഷേധിക്കുന്ന ഒരു പക്ഷത്തിന്റെ അഭിപ്രായം.കാറ്റ് കാരണമാകാം പ്രതിമ അനങ്ങിയത് എന്നാണ് മറ്റ് ചിലര്‍ വാദിക്കുന്നത്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ കാരണമുള്ള തോന്നലാകാം ഇതെന്നും വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്നുമെല്ലാമുള്ള വാദങ്ങളും ഉയർന്നു വരുന്നുണ്ട്.എന്തായാലും ആയിരക്കണക്കിന് വിശ്വാസികളാണ് സംഭവ സ്ഥലത്തേക്ക് അത്ഭുത പ്രതിമ കാണാനായി ദിനംപ്രതി എത്തുന്നത്.

https://youtu.be/H-xsyAw0KQE

shortlink

Related Articles

Post Your Comments

Related Articles


Back to top button