KeralaNews

കരുണാകരന്റെ കാലത്തുപോലും കേൾക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പിണറായി ഭരണത്തിൻകീഴിൽ നടക്കുന്നത്.- അഡ്വക്കേറ്റ് ജയശങ്കർ

 

ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജയശങ്കർ. ലോക്കപ്പ് മരണം, ഏറ്റുമുട്ടൽ കൊലപാതകം, ദേശീയഗാനം പാടാത്തതുകൊണ്ട് ദേശദ്രോഹ കുറ്റം, ഉറക്കെ തുമ്മിയാൽ യു.എ.പി.എ….. കരുണാകരന്റെ കാലത്തുപോലും കേൾക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പിണറായി ഭരണത്തിൻകീഴിൽ നടക്കുന്നത്.

വിമർശിക്കുന്നവരിൽ കോൺഗ്രസുകാരും ബി.ജെ.പിക്കാരും ലീഗുകാരും മാത്രമല്ല മാർക്സിസ്റ്റുപാർട്ടി കേന്ദ്രനേതാക്കൾ വരെയുണ്ട്. റേഷൻ കടയിൽ അരി തീർന്നതിനുപിന്നാലെ കെ.എസ്.ആർ.ടി. സി. മിനിമം ചാർജ്ജ് ഏഴുരൂപയാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനെയും ജയശങ്കർ വിമർശിക്കുന്നുണ്ട്.ഇടതുസർക്കാർ വന്നപ്പോൾ എല്ലാം ശരിയാവും, സ്വകാര്യ ബസിന്റെ മിനിമം ചാർജ്ജ് ആറുരൂപയാക്കി കുറക്കും എന്ന് ശുദ്ധാത്മാക്കളെങ്കിലും വ്യാമോഹിച്ചു.

ആറുമാസം ഇലവുകാത്തകിളിപോലെ കാത്തിരുന്നു ഒടുവിൽ ഇപ്പോൾ നിരക്ക് ഏകീകരിച്ചു – സ്വകാര്യ ബസിന്റെ മിനിമം കുറച്ചുകൊണ്ടല്ല, ആനവണ്ടിയുടേത് കൂട്ടിക്കൊണ്ട്. സർക്കാരിന്റെ കൈയിൽ മാന്ത്രികവടി ഒന്നുമില്ല എന്ന് പിണറായി സഖാവ് തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ കയ്യിൽ ആകെയുള്ളത് പോലീസിന്റെ ലാത്തി മാത്രമാണ്. അതുപയോഗിക്കുമ്പോൾ ആരും പരിഭവിക്കരുത്, പരാതി പറയരുത്.എന്ന് പറഞ്ഞുകൊണ്ടാണ് ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button