Automobile

കിടിലൻ ലുക്കിൽ ബജാജ് വി 22

കിടിലൻ ലുക്കിൽ ബജാജ് വിക്രാന്ത് . ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച വിക്രാന്തിനെ ഇറ്റാലിയന്‍ ഡിസൈനറായ ഒബര്‍ഡന്‍ ബെസ്സിയാണ് പുത്തൻ രൂപത്തിൽ ഒരുക്കിയത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വരച്ചെടുത്ത ആദ്യ രൂപത്തിന് വി22 എന്ന പേര് നല്‍കിയിരിക്കുന്നു.V22 ROADSTER

വി 22 റോഡ്സ്റ്റര്‍, കഫെ റേസര്‍, സ്ക്രാംബ്ലര്‍ എന്നീ മൂന്നു വകഭേദങ്ങളിലാണ് വിക്രാന്തിനെ ബെസ്സി അവതരിപ്പിച്ചത്. നിരത്തിലുള്ള നിരവധി കരുത്തന്‍ ബൈക്കുകളുടെ രൂപം കടമെടുത്താണ് വി 22-ന്റെ പല ഭാഗങ്ങളും രൂപപ്പെടുത്തിയത്. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ണ്ടിനെന്റില്‍ ജിടി – ക്ക് സമാനമായ റൗണ്ട് ഹെഡ്ലാംപിനൊപ്പം ട്വിന്‍ റൗണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബൈക്കിന്റെ ഫ്രണ്ട് വ്യൂ കൂടുതൽ ലുക്ക് നൽകുന്നു. ഇന്ധന ടാങ്കില്‍ വിക്രാന്ത് ലോഗോ നല്‍കിയെങ്കിലും ഡിസൈന്‍ പരിഷ്കരിച്ചിട്ടുണ്ട്. മുന്നില്‍ മുകളിൽ നിന്ന് താഴേക്കുള്ള സസ്പെന്‍ഷന്‍. ഗ്യാസ് ചാര്‍ജ് ചെയ്യുന്ന ഷോക്ക് പുറകിലും നല്‍കിയിട്ടുണ്ട് , ഡ്യൂവല്‍ ചാനല്‍ എ.ബി.എസ് എന്നിവ ബൈക്കിന്റെ രൂപരേഖയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു.

Bajaj-V22-CAFE

പൾസർ 220 യുടെ എഞ്ചിൻ,ഷാസിസ് എന്നിവ അടിസ്ഥാനമാക്കി വി 22 നിർമിക്കുമെന്നാണ് സൂചന. 4 സ്ട്രോക്ക് ഡി.റ്റി.എസ്സ്-ഐ ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8500 ആര്‍പിഎമ്മില്‍ 21.05 പിഎസ് കരുത്തും 7000 ആര്‍പിഎമ്മില്‍ 19.12 എന്‍എം ടോര്‍ക്കും നൽകും. വി 22 വിന്റെ രൂപകൽപ്പന യാഥാർഥ്യമാക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ബൈക്ക് പ്രേമികൾ.

bajaj-v-020215

കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ വിക്രാന്ത് നിരയില്‍ 150 സിസി വി 15 -ക്ക് പിന്നാലെ കരുത്ത് കുറച്ച 125 സി സി വി12 എന്ന മോഡല്‍ അടുത്തിടെയാണ് ബജാജ് പുറത്തിറക്കിയത്.

bajaj-v-827_827x510_71454318475

shortlink

Related Articles

Post Your Comments

Related Articles


Back to top button