NewsIndia

7.1 കോടി ഏഴു വര്‍ഷം കൊണ്ട് 1,300 കോടിയായി- മായാവതിയുടെ സഹോദരന്‍ ആനന്ദിനെതിരേ ആദായ നികുതി വകുപ്പിന്റെ അന്വേഷണം

 

ലക്‌നൗ : ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാനല്ല കരുക്കൾ നീക്കുകയാണ് മായാവതി.സമാജ് വാദി പാർട്ടിയിലെ പിളർപ്പ് തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ ഇതിനിടെ സഹോദരന്റെ അനധികൃത പണ സമ്പാദനത്തിനെതിരെ കേന്ദ്ര ആദായ വകുപ്പിന്റെ അന്വേഷണം പിടിമുറുക്കിയത് മായാവതിക്ക്‌ തലവേദനയായിരിക്കുകയാണ്‌. സഹോദരൻ ആനന്ദിന്റെ  7.1 കോടി സ്വത്തിൽ നിന്നും ഏഴു വർഷം കൊണ്ട് 1,300 കോടിയായാണ് ഉയർന്നത്.

മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സഹോദരൻ ആനന്ദ് കുമാറിന്റെ പേരിലുള്ള കമ്പനികൾക്ക് കോടികളുടെ ലാഭം ഉണ്ടായത്.ആനന്ദ് കുമാറിന്റെ പേരിലുള്ള കമ്പനികൾ പലതും കടലാസിൽ മാത്രമുള്ളവയാണെന്നും ആരോപണമുണ്ട് . 2007 ൽ ഒരു കോടിയിൽ താഴെ മാത്രം ലാഭം കാണിച്ചിരുന്ന കമ്പനികൾക്ക് 2014 ആയപ്പോഴേക്കും ശതകോടികൾ ആയിരുന്നു ലാഭമായി കാണിച്ചിരുന്നത്.രാഷ്ട്രീയബന്ധമുള്ള ഒരു പണം വെളുപ്പിക്കല്‍ ഇടപാടിനെത്തുടര്‍ന്നുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണമാണ് ആനന്ദിന്റെ അനധികൃത സ്വത്തിലെത്തി നിന്നത്.

മായാവതിയുടെ ബിനാമിയാണ് ആനന്ദ് എന്നാണ് ആരോപണം. എന്നാൽ ഗൂഢലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ ഈ അന്വേഷണം എന്നാണ് ബി എസ് പി വൃത്തങ്ങളുടെ ആരോപണം.ബി എസ് പിക്ക് ആനന്ദിന്റെ ബിസിനസുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി നേതാവ് റിതു സിങ് പ്രതികരിച്ചു. രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ ആരെയും അന്വേഷണത്തില്‍നിന്ന് ഒഴിവാക്കില്ലെന്നാണ് ബിജെപി വൃത്തങ്ങളുടെ പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button