കണ്ണൂരില്‍ വന്‍ ആയുധവേട്ട

130
kannur

കണ്ണൂര്‍•കണ്ണൂരില്‍ പാപ്പിനിശ്ശേരിയില്‍ നിന്നും ചക്കരക്കല്ലില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി. പാപ്പിനിശ്ശേരി – പഴയങ്ങാടി റോഡ് ജംഗ്ഷനടുത്ത് കടവത്ത് റോഡിലെ ബസ് ഷെൽട്ടറിന് പിറകിൽ നിന്ന് 28 ചെറുവാളുകകളാണ് പിടികൂടിയത്. പുതിയ വാളുകളാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ബസ്സ് കാത്ത് നിൽക്കുകയായിരുന്ന യാത്രക്കാരാണ് വാളുകൾ കണ്ടത്. വിവരമറിഞ്ഞെത്തിയ വളപട്ടണം എസ്.ഐ. ശ്രീജിത് കൊടേരിയും സംഘവും വാളുകൾ കസ്റ്റഡിയിലെടുത്തു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ ആയുധ ശേഖരം പിടികൂടിയത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്.