വോഡഫോണിന് പിടിച്ചുനില്‍ക്കാനാവില്ല; ജിയോയില്‍ ലയിക്കുമോ? അതോ ഐഡിയയിലോ?

95
vodafone

റിലയന്‍സിന്റെ ജിയോ വന്നതോടെ എല്ലാ ടെലികോം കമ്പനികള്‍ക്കും കനത്ത തിരിച്ചടിയാണ്. ഓഫറുകള്‍ എത്ര വര്‍ദ്ധിപ്പിച്ചിട്ടും പലര്‍ക്കും പിടിച്ചു നില്‍ക്കാനാകുന്നില്ല. പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാനായി മറ്റു കമ്പനികളുമായി ലയനത്തിനൊരുങ്ങുകയാണ്.

മുകേഷ് അംബനിയുടെ റിലയന്‍സ് ജിയോ, ഐഡിയ എന്നീ രണ്ടു കമ്പനികളുമായി വോഡഫോണ്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മിക്ക കമ്പനികളും ജിയോയുമായി മത്സരിക്കുകയാണ്. ഇതിനിടെയാണ് വോഡഫോണ്‍ ജിയോ, ഐഡിയ കമ്പനികളുമായി ലയിക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്.

അതേസമയം, ഐഡിയയും വോഡഫോണും ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് വോഡഫോണ്‍, ഐഡിയ വക്താക്കള്‍ അറിയിച്ചത്. ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ജിയോ പല ഓഫറുകളും പുറത്തുവിടുകയാണ്. നിലവില്‍ ജിയോ വരിക്കാര്‍ അഞ്ചു കോടി കടന്നു.