KeralaNews

ബിവറേജ് ഷോപ്പുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം; എല്ലാ ഔട്ട്‌ലെറ്റുകളിലും സെല്‍ഫ് സര്‍വ് വരുന്നു

 

കൊച്ചി; ബിവറേജ് ഷോപ്പുകളിലെ നീണ്ട ക്യൂ ഒക്കെ പഴയകഥയാവുന്നു.സുപ്രീംകോടതി ഉത്തരവു പ്രകാരം ദേശീയ, സംസ്ഥാന പാതയോരത്തുനിന്നു മാറ്റുന്ന കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളെല്ലാം സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്ലറ്റുകളായി മാറ്റുകയാണ്.വരി നില്‍ക്കല്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണു ലക്ഷ്യം.ഗാന്ധിനഗര്‍, വൈറ്റില, തൃശൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലായി നിലവില്‍ നാല് സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട് ലെറ്റുകൾ കൺസ്യൂമർ ഫെഡിനുണ്ട്. കോടതിയുടെ വിധിയുള്ളതുകൊണ്ടു കൊയിലാണ്ടിയും വൈറ്റിലയും ഉള്ള ഔട്ട് ലെറ്റുകൾ മാറ്റി സ്ഥാപിക്കേണ്ടി വരും.വില കുറഞ്ഞ മദ്യം വില്‍ക്കുന്ന ഒരു കൗണ്ടര്‍ കൂടി ഇതിനൊപ്പം ആരംഭിക്കും.

തിരക്കു മൂലം വരി നില്‍ക്കേണ്ടിവരുന്നവര്‍ക്ക് ഇരിക്കാനായി ഇരിപ്പിടങ്ങളും സജ്ജീകരിക്കും. ഔട്ട്ലറ്റിനു മുന്‍വശത്തു പാര്‍ക്കിങ് ഏരിയയും ക്രമീകരിക്കും.കണ്ണൂര്‍ ജില്ലയില്‍ മാറ്റി സ്ഥാപിക്കുന്ന നാല് ഔട്ട്ലറ്റുകള്‍ക്കും പകരം സ്ഥലം കണ്ടെത്തി. കൊയിലാണ്ടി, തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ ഔട്ട്ലറ്റുകള്‍ക്കായും സ്ഥലം ലഭിച്ചു. പുതുവല്‍സരത്തലേന്ന് റെക്കോര്‍ഡ് വില്‍പന (1.02 കോടി) നടന്ന വൈറ്റിലയിലെ പ്രീമിയം ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാൻ സ്ഥലം ലഭ്യമായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button