കള്ളപ്പണം വെളിപ്പെട്ടതോടെ ഉത്തരംമുട്ടി പ്രതിപക്ഷവും കേരളത്തിലെ ഇടതുപക്ഷവും; മോദിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു

98
Narendra Modi is a contender for Time 'Person of the Year'

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത് രാജ്യത്തുനിന്ന് കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ്. നവംബര്‍ എട്ടിന് രാത്രിയിലാണ് രാജ്യത്ത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി കൊണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉണ്ടായത്. ചരിത്രത്തില്‍ തന്നെ ഇടം നേടിയ മോദിയുടെ ഈ പ്രഖ്യാപനം കള്ളപ്പണക്കാര്‍ക്കാര്‍ക്കാണ് തിരിച്ചടിയായത്. ഒരു രാത്രി കൊണ്ട് എല്ലാം നൊടിയിടയില്‍ മാറി മറിയുന്ന കാഴ്ചയായിരുന്നു പിന്നീട്. ക്ഷണനേരം കൊണ്ട് 500,1000 ത്തിന്റേയും നോട്ടുകള്‍ വെറും കടലാസായി മാറി. നോട്ട് നിരോധനത്തിന്റെ പിറ്റേന്ന് കള്ളപ്പണക്കാരെ പൂട്ടിക്കാന്‍ എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും കൂടി അവധി പ്രഖ്യാപിച്ചുകൊണ്ടാണ് മോദിയുടെ പ്രഖ്യാപനം ഉണ്ടായത് എന്നതും വളരെ ശ്രദ്ധേയമാണ്.

കള്ളപ്പണക്കാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള മോദിയുടെ ‘ മണി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ലോകരാഷ്ട്രങ്ങളുടെ കൈയടി ഇന്ത്യ നേടിയപ്പോള്‍, രാജ്യത്തു നിന്നും ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ നഖശിഖാന്തം എതിര്‍ത്തു.

എന്നാല്‍ നോട്ട് റദ്ദാക്കി രണ്ട് മാസം പിന്നിട്ടപ്പോള്‍ അതിന്റെ ഫലം കണ്ട് തുടങ്ങിയിരിയ്ക്കുന്നു. ഈ കാലയളവില്‍ കോടികളുടെ കള്ളപ്പണ വേട്ടയാണ് ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്. രേഖകളില്ലാതെ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചത് സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രികരിച്ചായിരുന്നു.
നവംബര്‍ ഒന്‍പതിനുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ പണമായി എത്തിയതു 10,700 കോടി രൂപയാണ്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച 16,000 കോടി രൂപയുടെ വിശദാംശങ്ങളും ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്. ഗ്രാമീണ ബാങ്കുകളിലെ 13,000 കോടി രൂപയുടെ നിക്ഷേപവും പരിശോധിക്കുന്നുണ്ട്. ഭീകരപ്രവര്‍ത്തകരുടെ സാന്നിധ്യമുള്ള മേഖലകളിലെ ബാങ്കുകളിലെ നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധന നടത്തും. ഇതെല്ലാം കള്ളപ്പണമാണെന്ന പ്രാഥമിക നിഗമനത്തിലാണ് ആര്‍ ബി ഐ. ഈ നിക്ഷേപത്തിലെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ട് വന്ന് നോട്ട് നിരോധനത്തിലെ ലക്ഷ്യം നേടിയെന്ന് ഉറപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആദായ നികുതി വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ പരിശോധനകള്‍ തുടരുകയാണ്. നിര്‍ജീവ അക്കൗണ്ടുകളിലേക്കു പണമായി എത്തിയത് 25,000 കോടി രൂപയാണ്. ഇതെല്ലാം വെളിവാക്കുന്നത് രാജ്യത്ത് കള്ളപ്പണ നിക്ഷേപം ഇനിയു ഏറെയുണ്ടെന്നതാണ,് എന്നാല്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇതിനോട് വിമുഖത കാണിയ്ക്കുന്നത് ഏറ്റവും കൂടുതല്‍ കള്ളപ്പണക്കാര്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ നിന്നും തന്നെയാണെന്ന വസ്തുതയാണ്.

രാജ്യത്ത് കൂടുതല്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ ഉള്ളത് സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ചാണെന്ന ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകള്‍ പരിശോധിയ്ക്കാന്‍ പ്രധാനമന്ത്രി ആദായനികുതി വകുപ്പിനോട് നിര്‍ദേശം നല്‍കി.

ഇതോടെ സംസ്ഥാനത്തും ഇതിന്റെ അലയൊലികള്‍ ദൃശ്യമായി തുടങ്ങി. സഹകരണ ബാങ്കുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയ്‌ക്കെതിരെ ഭരണപക്ഷവും-പ്രതിപക്ഷവും ഒറ്റക്കെട്ടായി. ഒരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളുടെ കൈകളിലാണ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം. ഇത് മറ്റു ബാങ്കിംഗ് സെക്ടറിന്റെ നിയമ പരിധിയില്‍ വരുന്നതുമല്ല. ഇതാണ് കള്ളപ്പണക്കാരെ ഇതിലേയ്ക്ക് ആകര്‍ഷിച്ചതും. സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ഉണ്ടാകില്ലെന്ന ധാരണയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കള്ളപ്പണം നിക്ഷേപിച്ചത്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചതോടെ ഭരണ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ക്ക് കുരു പൊട്ടി.

തിരുവനന്തപുരത്തെ സഹകരണ ബാങ്കില്‍ കോടികണക്കിന് നിക്ഷേപിച്ച കള്ളപ്പണം ഒരു മന്ത്രിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആ റിപ്പോര്‍ട്ട് പരസ്യമാക്കിയിട്ടില്ല. ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പല കള്ളപ്പണ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയാല്‍ പ്രതിസ്ഥാനത്ത് നമ്മുടെ മന്ത്രിമാരും, രാഷ്ട്രീയപാര്‍ട്ടിക്കാരുമായിയ്ക്കും.

രാജ്യത്തു നിന്നും കള്ളപ്പണം ഇല്ലായ്മ ചെയ്ത് കള്ളന്‍മാരുടെ കൈയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം . നോട്ട് നിരോധനത്തെ പൂര്‍ണമായും തള്ളിപ്പറയുന്നവര്‍ അറിയുവാന്‍ .. അഴിമതിയ്ക്ക് കൂട്ടു നില്‍ക്കുകയല്ല പകരം അഴിമതിയില്‍ നിന്നും കള്ളപ്പണക്കാരില്‍ നിന്നും രാജ്യത്തെ മുക്തമാക്കുകയാണ് ചെയ്യുന്നത്. ഇനി വരാനിരിയ്ക്കുന്ന നാളുകള്‍ ഇതിനുള്ള ഉത്തരം തരും

 

പൂജ മനോജ്