തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ ബോംബേറ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

81
attack

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ വെടിവെയ്പ്പ്. പശ്ചിമ ബംഗാളിലാണ് ആക്രമണം നടന്നത്. ഓഫീസിലെത്തിയ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

മിഡ്‌നാപ്പുര്‍ ജില്ലയില്‍ ഖരഗ്പൂരിലെ തൃണമൂല്‍ ഓഫീസിലായിരുന്നു വെടിവെയ്പ്പ്. അജ്ഞാതര്‍ ബോംബെറിഞ്ഞശേഷം അവിടെയുണ്ടായിരുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൂജ നായിഡുവിന്റെ ഭര്‍ത്താവ്, ധര്‍മ റാവു(25) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.