KeralaNews

കമല്‍ എന്നല്ല ദേശീയതക്ക് എതിരായ നിലപാട് ആരെടുത്താലും ബിജെപിയുടെ നയം ഇതായിരിക്കും: ശോഭാ സുരേന്ദ്രൻ

കൊച്ചി:സംവിധായകന്‍ കമലിനെതിരേ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കമലിനെതിരായ നിലപാട് ഇങ്ങനെ തന്നെയായിരിക്കും.കമല്‍ എന്നല്ല ദേശീയതക്ക് എതിരായ നിലപാട് ആരെടുത്താലും ബിജെപിയുടെ നയം ഇതായിരിക്കുമെന്നും അവർ പറഞ്ഞു. കമലിനേക്കാൾ  ബുദ്ധിയും കഴിവുമുള്ളവരാണ് ഇങ്ങനെ പറയുന്നതെങ്കിലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അവര്‍ വിശദീകരിക്കുകയുണ്ടായി.

ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട് കമല്‍ രാജ്യം വിടണമെന്ന് നേരത്തെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻ.എൻ രാധേകൃഷണറെ നിലപാടിനെ പിന്തുണച്ച് നിരവധിപേരും രംഗത്തെത്തിയിരുന്നു.കമലിനെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിരോധ സംഗമം നടത്തിയിരുന്നു.അതേസമയം കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധിപേർ രംഗത്തെത്തിയിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button