News

പണമിടപാട് ഇനി ആധാർ വഴി ; കേന്ദ്രം പുതിയ വിപ്ലവത്തിനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തൽ

ദില്ലി: പണമിടപാട് ആധാറുമായി ബന്ധിപ്പിച്ച് കേന്ദ്രം പുതിയ വിപ്ലവത്തിനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തൽ.ആധാറുമായി ഘടിപ്പിച്ചിട്ടുള്ള പണമിടപാട് സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുന്നതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കുന്നത്. അടുത്ത ആഴ്ചയോടെ രാജ്യത്തെ വ്യാപാരികള്‍ക്ക് വേണ്ടി ആധാറില്‍ അധിഷ്ഠിതമായ പണമിടപാട് സംവിധാനങ്ങളോ ആധാര്‍ പുറത്തിറക്കുമെന്നാണ് യുഐഡിഎഐ സിഇഒയുടെ വെളിപ്പെടുത്തല്‍. നേരത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പും ആരംഭിച്ചിരുന്നു. കാര്‍ഡുകളുടെ സഹായമില്ലാതെ പണമിടപാടുകള്‍ നടത്താനാവുന്ന ആപ്പിന് മികച്ച പ്രതികരണമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.
ഉപയോക്താക്കള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട് ഫോണോ കൈവശമില്ലാതെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാവും എന്നതാണ് ഇതിന്റെ മേന്മ. എന്നാല്‍ ആധാര്‍ എനാബ്ള്‍ഡ് പേയ്‌മെന്റ് സംവിധാനത്തിലുള്ള ഇടപാടുകള്‍ ഭീം എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആപ്പിലേയ്ക്ക് മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button