Prathikarana Vedhi

പതിനേഴ് വര്‍ഷം മുമ്പ് ബി.എം.എസിനു കമല്‍ ഭൂമി വിറ്റുവെന്ന സത്യം അംഗീകരിക്കുന്നു : എന്നാല്‍ കോടതിപോലും കുറ്റവിമുക്തനാക്കിയ പ്രധാനമന്ത്രിയെ നരാധമന്‍ എന്നുവിളിച്ചതിന് അത് പരിഹാരമാകുമോ? കമലിനോട് ആദരപൂര്‍വം പി.ആര്‍ രാജ് ചോദിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബി.ജെ.പിയുടെ രാജ്യസഭാംഗം കൂടിയായ നടന്‍ സുരേഷ്‌ഗോപിക്കെതിരെയും മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളില്‍നിന്നും കടുത്ത വിമര്‍ശനം നേരിടുന്ന സംവിധായകന്‍ കമലിന്റെ പുതിയ അടവാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കൊടുങ്ങല്ലൂരില്‍ തന്റെ വീടിനു മുന്‍വശത്തായി കമല്‍ നല്‍കിയ ഭൂമിയിലാണേ്രത ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്ത കേട്ടാല്‍ തോന്നുക കമലിന്റെ ഔദാര്യത്തിലാണ് ബി.എം.എസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നാണ്. എന്നാല്‍ താന്‍ ആ വസ്തു ബി.എം.എസിനു വിറ്റത് പതിനേഴ് വര്‍ഷം മുമ്പാണെന്ന് കമല്‍ തന്നെ സമ്മതിക്കുന്നു. പതിനേഴ് വര്‍ഷം മുമ്പ് ബി.എം.എസിനു ഇഷ്ടാധാരം കൊടുത്തതല്ലെന്നും ഓര്‍മിക്കണം. അന്നത്തെ നടപ്പുവില കൈപ്പറ്റിയാണ് വസ്തു വിറ്റത്. അപ്പോള്‍ പിന്നെ കമലിന്റെ പുരയിടത്തിലാണ് ബി.എം.എസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്നുപറയുന്നതിന്റെ യുക്തി എന്താണ്?

ഇനി പതിനേഴു വര്‍ഷത്തെ കണക്കിനെ കൂട്ടുപിടിച്ച് ബി.എം.എസിനു തന്നെ വസ്തു വിറ്റെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ അതിലൂടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചുവെന്ന യാഥാര്‍ഥ്യം ഇല്ലാതാകുമോ? അപ്പോള്‍ ബി.എം.എസ് ഓഫീസ് കാര്‍ഡ് ഇറക്കി ബി.ജെ.പിയുടെ അനുകമ്പ കൈപ്പറ്റാനുള്ള അവസാനശ്രമമായാണ് കമല്‍ അനുഭാവികളുടെ പുതിയ നീക്കത്തെ വിലയിരുത്തേണ്ടത്. ബി.എം.എസ് ഓഫീസ് ഇപ്പോഴും അവിടെയുണ്ട്. റോഡിനിപ്പുറത്ത് താനുമുണ്ട് എന്ന് വ്യക്തമാക്കുന്ന കമല്‍ അവരെക്കൊണ്ട് തനിക്കിതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും തന്നെക്കൊണ്ട് അവര്‍ക്കും പ്രശ്‌നമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഈ പറഞ്ഞതിന്റെ ആദ്യഭാഗം മാത്രമാണ് ശരി.

തങ്ങളുടെ മുതിര്‍ന്ന നേതാവിനെ പദവിയുടെ പരിഗണനയില്‍പോലും ബഹുമാനിക്കാതെ ഇടതുപക്ഷത്തിന്റെ വേദിയില്‍ അങ്ങേയറ്റം മോശമായി അപമാനിച്ച ഒരാള്‍ക്കെതിരെ ബി.എം.എസ് പ്രവര്‍ത്തകര്‍ മൗനം പാലിക്കുന്നുണ്ട് എങ്കില്‍ അത് അവരുടെ സഹിഷ്ണുതാ മനോഭാവം കൊണ്ടുമാത്രമാണ്. അവര്‍ കൂടി ഉള്‍പ്പെടുന്ന പ്രവര്‍ത്തക സമൂഹത്തെയാണ് താങ്കള്‍ അസഹിഷ്ണുതാവാദികളെന്നു അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നതെന്നും ഓര്‍മിക്കണം. ഇനി താങ്കളെക്കൊണ്ട് അവര്‍ക്കും പ്രശ്‌നമുണ്ടായിട്ടില്ലെന്ന ഭാഗത്തിലേക്കു വരുമ്പോള്‍, താങ്കളെക്കൊണ്ട്, താങ്കളുടെ പരാമര്‍ശങ്ങളെക്കൊണ്ട് അവര്‍ക്ക് അല്ലെങ്കില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടനക്ക് മുറിവേറ്റതുകൊണ്ടു മാത്രമാണ് താങ്കള്‍ക്കെതിരേ സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ന്നതെന്നും തിരിച്ചറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button