Gulf

ഗതാഗതനിയമം തെറ്റിച്ചാല്‍ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട; യുഎഇയില്‍ കടുത്ത പിഴ

റിയാദ്: യുഎഇയില്‍ ഗതാഗതനിയമം കര്‍ശനമാക്കുന്നു. നിയമം തെറ്റിച്ചവര്‍ക്ക് കടുത്ത പിഴ നല്‍കുമെന്നാണ് പുതിയ തീരുമാനം. അമിത വേഗത്തില്‍ അപകടകരമായി വാഹനമോടിക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കാതെ വാഹനം പിടിച്ചെടുക്കണമൈന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് വണ്ടി വിട്ടുകിട്ടാന്‍ പിഴ ഒടുക്കേണ്ടി വന്നത് ഒരു ലക്ഷം ദിര്‍ഹമാണ്. നടപ്പാതയിലൂടെ ബൈക്ക് ഓടിച്ചയാളില്‍ നിന്ന് അരലക്ഷം ദിര്‍ഹവും ഈടാക്കി. 2015ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.

ഇതേ നിയമ പ്രകാരം 2016ല്‍ 1,226 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ 31 പേര്‍ റോഡില്‍ അനധികൃതമായി മത്സരയോട്ടം നടത്തിയവരാണ്. അശ്രദ്ധമായി വാഹനമോടിച്ചതിന് 325 പേര്‍ക്കെതിരെയും പിഴ നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ച 24 പേര്‍ക്കെതിരെയും നടപടിയെടുത്തു. ഗതാഗത തടസമുണ്ടാക്കിയതിന് 119 വാഹനങ്ങളാണ് പിടികൂടിയത്.

31 വാഹനങ്ങള്‍ അമിത വേഗതയുടെ പേരിലും മൂന്ന് എണ്ണം പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചതിനും പിടികൂടി. ഒരു ഭാഗത്തു മാത്രം നമ്പര്‍ പ്ളേറ്റ് ഘടിപ്പിച്ച് ഓടിച്ചാലും പ്രശ്‌നമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button