NewsIndia

മുലായത്തിന്റെ വിശ്വസ്തന്‍ ബി.എസ്.പിയില്‍ ചേര്‍ന്നു

ലഖ്നൗ : യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടി. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അംബിക ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ ബി. എസ്.പിയില്‍ ചേര്‍ന്നു.

സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാണെന്നും അംബിക ചൗധരി പറഞ്ഞു. മായാവതിയുടെ അധ്യക്ഷതയിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി സീറ്റില്‍ ബലിയയിലെ രസ്രയില്‍ മത്സരിക്കുമെന്നും ചൗധരി പറഞ്ഞു. മുലായത്തിനോട് അഖിലേഷ് കാണിച്ചത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയുള്ള കാലം ബി.എസ്.പിക്ക് വേണ്ടി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അംബിക ചൗധരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button