ന്യൂഡല്‍ഹി: പുതിയതായി ചുമതലയേറ്റ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെയും സംയുക്തമായ പ്രവര്‍ത്തനം, ലോക സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് സഹായിക്കുമെന്ന് ടിബറ്റ് ആത്മീയ ആചാര്യന്‍ ദലൈ ലാമ പറഞ്ഞു. ലോകസമാധാനം ഉണ്ടാവേണ്ടത് രജ്യങ്ങൾ തമ്മിലുള്ള യോജിച്ചുള്ള പ്രവർത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നയിക്കേണ്ടത് ഉഭയകക്ഷി ചര്‍ച്ചകളായിരിക്കും എന്ന് ദലൈ ലാമ അഭിപ്രായപ്പെട്ടു.ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വനിതാ വിഭാഗം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദലൈ ലാമ. ഇത്തരം സാഹചര്യത്തിലും ലോകത്തിനു ശാന്തിയും അഹിംസയും ഉണ്ടാവാൻ കാരണമായ ബഹുരാഷ്ട്ര കൂട്ടായ്മയിൽ യൂറോപ്യന്‍ യൂണിയനുള്ള സംഭാവന എടുത്തു പറയേണ്ടതാണെന്നും ദലൈ ലാമ പറഞ്ഞു.
Post Your Comments