Sports

കാമുകിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ക്രിക്കറ്റ് താരം അറസ്റ്റില്‍

ധാക്ക: കാമുകിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ക്രിക്കറ്റ് താരം അരാഫത്ത് സണ്ണി അറസ്റ്റില്‍. ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് അരാഫത്ത് സണ്ണി. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് അരാഫത്തിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അറസ്റ്റിലായ അരാഫത്ത് സണ്ണിയെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ 14 വര്‍ഷം ജയില്‍ ശിക്ഷയും ഒന്നേകാല്‍ ലക്ഷം ഡോളര്‍ പിഴയും ഒടുക്കേണ്ടിവരും. മറ്റൊരു കൂട്ടുകാരിക്ക് സോഷ്യല്‍ മീഡിയ വഴി സണ്ണി കാമുകിയുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചിനാണ് കാമുകി പോലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button