NewsTechnology

കാത്തിരുന്ന ഷാവോമി റെഡ്മി നോട്ട് 4 ഇന്ത്യയില്‍

ഷവോമി റെഡ്മി നോട്ട് 3 ഫോണിന് പിന്നാലെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 4 ഇന്ത്യയിലെത്തി.2 ജിബി റാമിനൊപ്പം 16 ജിബി ആന്തരിക സംഭരണശേഷി, 3 ജിബി റാമിനൊപ്പം 32 ജിബി ആന്തരിക സംഭരണ ശേഷി, 4 ജിബി റാമിനൊപ്പം 64 ജിബി ആന്തരിക സംഭരണശേഷി എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രൊസസര്‍ കരുത്തേകുന്ന ഫോണിന് അഡ്രീനോ 506 ജിപിയു മികച്ച ഗെയിമിങ് വേഗം സമ്മാനിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോ അധിഷ്ഠിതമായ MiUI യില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് താമസിയാതെ ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് അപ്‌ഡേറ്റ് ലഭിക്കും.

1920 x 1080 റെസലൂഷനുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ 2.5D കര്‍വ്ഡ് ഗ്ലാസ്സിന്റെ സംരക്ഷണത്തോടെയാണെത്തുന്നത്. 401 പിപിഐ പിക്‌സല്‍ സാന്ദ്രത നൽകുന്ന ഡിസ്പ്ലെ ഫോണിന്റെ പ്രധാന ആകര്‍ഷണമാണ്.കൂടാതെ ഫോണിന്റെ സംഭരണ ശേഷി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെയുയര്‍ത്താന്‍ സാധിക്കും.4ജി ഉള്‍പ്പടെ മിക്ക കണക്റ്റിവിറ്റി സൗകര്യങ്ങളും ലഭ്യമായ ഫോണിന്റെ 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ബി.എസ്.ഇലൂമിനേറ്റഡ് സവിശേഷതയ്‌ക്കൊപ്പം ഫേസ് ഡിറ്റക്ഷന്‍ ആട്ടോ ഫോക്കസിംഗ് പ്രത്യേകതയുള്ളതാണ്.5 മെഗാപിക്‌സല്‍ സെല്‍ഫിഷൂട്ടറുമായെത്തുന്ന ഫോണില്‍ അതിവേഗ പ്രതികരണശേഷിയുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്.ഇന്‍ഫ്രറെഡ് ബ്‌ളാസ്റ്റര്‍ ഉള്‍പ്പെടുത്തിയെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഷവോമിയുടെ പ്രീലോഡഡ് ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്‌സല്‍ റിമോട്ട് ആയും ഉപയോഗിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

shortlink

Related Articles

Post Your Comments


Back to top button