Kerala

എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നടന്‍ അശോകന്‍; വാസ്തവം എന്താണ്?

കൊച്ചി: ദുബായ് പോലീസ് നടന്‍ അശോകനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍, ആ വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് അശോകന്‍ പറയുന്നു. തന്നെ ഒരു പോലീസും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അശോകന്‍ പറയുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ അശോകനെ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്ത വന്നത്.

സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ കണ്ടാണേ്രത ഈ നടപടി. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായിരുന്നു ഇത്. വാര്‍ത്തകളില്‍ പ്രചരിച്ചത് പോലെയല്ല അന്ന് സംഭവിച്ചത് എന്നും അശോകന്‍ വ്യക്തമാക്കി. വാര്‍ത്തകള്‍ക്ക് ആധാരമായ സംഭവം ഉണ്ടായത് 1988-ലാണ്. എന്നാല്‍ ഈ സംഭവമുണ്ടായത് ദുബായില്‍ വെച്ചല്ല, മറിച്ച് ഖത്തറില്‍ വെച്ചാണ്. ഖത്തറിലെ പോലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യുന്നവരല്ല ഖത്തര്‍ പോലീസ്.

സ്റ്റേഷനില്‍ എത്തിച്ച ശേഷം കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു പോലീസ് എന്നും അശോകന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ ഖത്തര്‍ പോലീസ് തന്നെ പോകാന്‍ അനുവദിച്ചു. അന്നത്തെ സംഭവമാണ് ഇപ്പോള്‍ കുത്തിപ്പൊക്കി വേണ്ടാത്ത രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് നടന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button