KeralaNews

കെ.എസ്‌.ആര്‍.ടി.സിയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്നു പുറത്തിറക്കും

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്നു പുറത്തിറക്കും.സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് കാർഡുകൾ പുറത്തിറക്കുന്നത്. ഒരു മാസം കാലാവധിയുള്ള, ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള കാര്‍ഡുകൾ അണ്‍ലിമിറ്റഡ് യാത്ര ഒാഫറാണ് യാത്രക്കാർക്കായി കാഴ്ചവയ്ക്കുന്നത്. കാര്‍ഡിന്റേയും വനിതകള്‍ക്കായുള്ള പിങ്ക് ബസുകളുടേയും ഉദ്ഘാടനം വൈകിട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും അടുത്തദിവസം മുതല്‍ കാര്‍ഡ് വാങ്ങാം. കണ്ടക്ടര്‍ കാര്‍ഡിന്റ നമ്പറും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റ് മെഷിനീല്‍ രേഖപ്പെടുത്തും. ഒരു മാസമാണ് കാര്‍ഡിന്റ കാലാവധി. വനിതകള്‍ക്കു മാത്രമായി രണ്ടു പിങ്ക് ബസുകളാണ് പുറത്തിറക്കുന്നത്.

ആയിരം രൂപയുടെ ബ്രോണ്‍സ് കാര്‍ഡാണ് ഏറ്റവും കുറഞ്ഞത്. ഇതെടുത്താല്‍ ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളില്‍ ജില്ലയ്ക്കുള്ളില്‍ എവിടെയും സഞ്ചരിക്കാം. ജില്ല വിട്ടുള്ള യാത്ര പറ്റില്ല. അതേസമയം മറ്റൊരു ജില്ലയില്‍ ചെന്നാല്‍, ആ ജില്ലയില്‍ എവിടെയും ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളില്‍ കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാം. സില്‍വര്‍ കാര്‍ഡ്: 1500 രൂപ
1500 രൂപയുടേതാണു സില്‍വര്‍ കാര്‍ഡ് ഉപയോഗിച്ചു ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളില്‍ എവിടെയും സഞ്ചരിക്കാവുന്നതാണ്.  3000 രൂപദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണു 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡ്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ഇതുപയോഗിച്ചു സംസ്ഥാനത്ത് എവിടെയും പോകാം.5,000 രൂപയുടെ പ്രീമിയം കാര്‍ഡെടുത്താല്‍ കെഎസ്‌ആര്‍ടിസിയുടെ സ്കാനിയ, വോള്‍വോ ഒഴികെയുള്ള എല്ലാ ബസുകളിലും കെയുആര്‍ടിസിയുടെ എസി, വോള്‍വോ ഉള്‍പ്പെടെ എല്ലാ ബസുകളിലും യാത്രചെയ്യാവുന്നതാണ്.കാര്‍ഡുകള്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ കാഷ്കൗണ്ടറില്‍ നിന്നു വാങ്ങാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button