NewsIndia

രാഹുലിനെപ്പോലെ പ്രിയങ്കയും പരാജയം :സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ പോലെ പരാജയമായിരിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. യുപിയില്‍ സമാജ് വാദിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ നേട്ടങ്ങളായി നിരത്താന്‍ കോണ്‍ഗ്രസിനു മുന്നില്‍ യാതൊന്നും ഇല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

യുപിയില്‍ പ്രധാന നേതാവ് അഖിലേഷ് യാദവ് ആണ്. കോണ്‍ഗ്രസോ അല്ലെങ്കില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ആരും അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 403 അംഗ നിയമസഭയിലെ ഭൂരിപക്ഷവും നേടാന്‍ ബി.ജെ.പി.ക്ക് സാധിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button