തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ വയറുവേദന കലശലായതിനെ തുടര്‍ന്ന് കട്ടിലിൽ കിടന്നുരുണ്ട വീട്ടമ്മ താഴെ വീണ്ടു തല നിലത്തിടിച്ചു മരിച്ചു.ഇക്കഴിഞ്ഞ 3 ന് വയറുവേദനയെ തുടര്‍ന്ന് കൊട്ടാരക്കര നെല്ലിക്കുന്നം പ്രസാദ് മന്ദിരത്തില്‍ ശിവശങ്കരന്റെ ഭാര്യ ശാന്തമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയിലായിരുന്ന ഇവര്‍ക്ക് ഇന്നലെ വൈകുന്നേരം വേദന കലശലായി.
വേദനകൊണ്ട് പുളഞ്ഞ ശാന്തമ്മ നിലവിളിച്ചുകൊണ്ട് കട്ടിലില്‍ കിടന്നുരുളുന്നതിനിടെ അബദ്ധത്തിൽ തറയിൽ വീണു മരിക്കുകയായിരുന്നു. തലയിടിച്ചാണ് ഇവർ വീണത്. കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഇവരെ ഉടന്‍ എടുത്ത് കട്ടിലില്‍ കിടത്തുകയും ചികിത്സകള്‍ നല്‍കുകയും ചെയ്തെങ്കിലും ഇന്ന് വെളുപ്പിനെ മരിക്കുകയായിരുന്നു.തലയ്ക്കു പരിക്കേറ്റതോടെ അസ്വസ്ഥകൾ കാട്ടിയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതി പ്രകാരം കൊട്ടാരക്കര പൊലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Post Your Comments