News

ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തില്‍ വി എസിനു ക്ഷണമില്ല !

കൊച്ചി: സി പി എംന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പത്താം ദേശീയ സമ്മേളനത്തിനാണ് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാകുന്നത്. എന്നാൽ വിപ്ലവ പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവിന് വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളനത്തിലേക്ക് ക്ഷണമില്ല.വ്യാഴാഴ്ച പ്രതിനിധി സമ്മേളനം ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, മന്ത്രി തോമസ് ഐസക്ക്, ഡോ.പ്രഭാത് പട്നായിക്ക് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.വിദേശ പ്രതിനിധികളടക്കം 780 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സമാപനത്തോട് അനുബന്ധിച്ച്‌ ഞായറാഴ്ച വൈകീട്ട് മറൈന്‍ ഡ്രൈവില്‍ യുവജന റാലി നടക്കും.സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരു പരിപാടിയിലും വി എസിനെ ഉള്‍പ്പെടുത്തിയിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button