സ്വപ്നനഗരിയായ യു.എ.യിയെ വിസ്മയിപ്പിക്കാൻ എ.ആർ റഹ്മാൻ എത്തുന്നു

90

സ്വപ്നനഗരത്തിലേക്ക് ഓസ്കാർ ജേതാവ് എ.ആർ റഹ്മാൻ എത്തുന്നു. 17-ന് വെള്ളിയാഴ്ച വൈകീട്ട് ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് എ.ആർ റഹ്മാന്റെ സംഗീതവിരുന്ന്‌. ബുധനാഴ്ച ദുബായിലെ ഹോട്ടല്‍ ദുസിത് താനിയില്‍ നടന്ന പത്രസമ്മേളനത്തില്‍ റഹ്മാന്‍ തന്നെയാണ് ഷോയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. ഏഴുവര്‍ഷത്തിനുശേഷമാണ് യു.എ.ഇ.യില്‍ റഹ്മാന്റെ സംഗീതരാവ് അരങ്ങേറാൻ പോകുന്നത്. സംഗീതലോകത്തെ ഒട്ടേറെ പ്രതിഭകള്‍ മണിക്കൂറുകള്‍ നീളുന്ന ഗാനവിരുന്നില്‍ അണിനിരക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ശബ്ദപ്രപഞ്ചമാകും മണല്‍നഗരത്തിലൊരു മഴവില്ലായി വിരിയുക. പ്രഗല്ഭരായ സാങ്കേതിക വിദഗ്ധര്‍ ഇതിന് നേതൃത്വംനല്‍കും.

വൈകിട്ട് ഏഴിന് പരിപാടി ആരംഭിക്കും. ടിക്കറ്റുകള്‍ platinumlist.net വഴി ലഭിക്കും. സില്‍വര്‍ 150 ദിര്‍ഹം, ഗോള്‍ഡ് -250, ഗോള്‍ഡ് പ്രിമീയം-500, ഡയമണ്ട്-1000, പ്ലാറ്റിനം -2000 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഗാലറി ടിക്കറ്റ് നിരക്ക് അമ്പത് ദിര്‍ഹമാണ്. മികച്ച സൗകര്യങ്ങള്‍ നല്‍കുന്ന കോര്‍പ്പറേറ്റ് ബോക്‌സ് ഓഫീസ് ടിക്കറ്റും ലഭ്യമാണ്.