മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍

113

മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍. പ്രശസ്ത ടെലിവിഷൻ അവതാരകയും,ബോളിവുഡ് നടിയുമായ ശ്രുതി ഉൾഫത്തിനെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അധികൃതർ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

നാഗാർജുന എന്ന പുരാണ കഥയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് ശ്രുതിയും സഹനടൻ പേൾ പുരിയും, നിർമാതാക്കാളായ ഉത്ഘർഷ് ബാലി, നിതിൻ സോളങ്കി എന്നിവർ ചേർന്ന്, മൂർഖനൊപ്പമുള്ള വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വീഡിയോ ശ്രദ്ധയിൽപെട്ട മൃഗസ്നേഹികൾ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഇഴജന്തുക്കളെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്.