KeralaNews

ഗതാഗതക്കുരുക്ക് : മന്ത്രി റോഡിലിറങ്ങി ഒരു മണിക്കൂറോളം ട്രാഫിക് നിയന്ത്രിച്ചു

തിരുവനന്തപുരം: ദേശീയപാതയില്‍ കുരുക്കഴിക്കാന്‍ പൊലീസില്ലാതെ വന്നപ്പോള്‍ ഗതാഗതകുരുക്കില്‍പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്രാഫിക് നിയന്ത്രിക്കാൻ റോഡിലിറങ്ങി. നിര്‍മാണം പുരോഗമിക്കുന്ന കഴക്കൂട്ടം-മുക്കോല ദേശീയപാതയില്‍ ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. മുക്കാല്‍ മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണു മന്ത്രിയും ജീവനക്കാരും ചേര്‍ന്നു ഗതാഗതകുരുക്കഴിച്ചത്.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണമടഞ്ഞ കഴക്കൂട്ടം സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ മന്ത്രി പോകുന്ന വഴിയിലായിരുന്നു സംഭവം. അഞ്ചു മിനിറ്റ് കഴിഞ്ഞും കുരുക്കഴിയാതെ വന്നതോടെ മന്ത്രി ആദ്യം ഗണ്‍മാനെ പുറത്തിറക്കി.പിന്നീട് മന്ത്രിയും ഇറങ്ങി. പിന്നീട് ഉള്ളൂരില്‍ നിന്നു ബൈപാസിലേക്കു കടക്കുന്ന വാഹനങ്ങളെ ഗണ്‍മാനും ബൈപാസിലെ വാഹനങ്ങളെ മന്ത്രിയും നിയന്ത്രിച്ചു. തുടർന്ന് പൊലീസുകാരെത്തി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ പ്രശ്നം പരിഹരിച്ച ശേഷം മാത്രമേ യാത്ര ചെയ്യുകയുള്ളൂ എന്ന് പറഞ്ഞ അദ്ദേഹം ഒരു മണിക്കൂറിന് ശേഷമാണ് യാത്ര തിരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button