ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ രാജാവായിരുന്ന അംബാസഡർ തിരിച്ച് വരവിനൊരുങ്ങുന്നു

87

ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ രാജാവായിരുന്ന അംബാസഡർ വീണ്ടുമൊരു ഗംഭീര തിരിച്ച് വരവിനൊരുങ്ങുന്നു. ഇന്ത്യൻ ജനതയുടെ ഇഷ്ടവാഹനമായിരുന്ന ‘അംബാസഡര്‍’ ബ്രാന്‍ഡ് ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷോ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അംബാസഡറിനെ പ്യുഷോ വിപണിയിലെത്തിക്കുമെന്ന റിപ്പോർട് പുറത്ത് വന്നിരിക്കുന്നത്. കമ്പനി ഔദ്യോഗികമായി പ്രതീകരിച്ചിട്ടില്ലെങ്കിലും സി കെ ബിര്‍ലയുമായുള്ള സംയുക്ത സംരംഭവുമായി എത്തുന്ന പ്യുഷോ സെ‍ഡാൻ സെഗ്‌മെന്റില്‍ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യവാഹനങ്ങളിലൊന്ന് അംബാസഡറായിരിക്കും എന്നാണ് സൂചന.

80 കോടി രൂപയ്ക്കാണ് സി.കെ. ബിർള ഗ്രൂപ്പ് അംബാസഡർ ബ്രാൻഡ് പൂഷോയ്ക്ക് കൈമാറുന്നത്. 1958 ലാണ് ബിർള ഗ്രൂപ്പ് ബംഗാളിലെ ഉത്തർവാറ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫാക്ടറിയിൽ അംബാസഡർ കാർ നിർമാണം തുടങ്ങിയത്. പ്രതിവർഷം ഒരു ലക്ഷം വാഹനങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടിൽ വാഹന നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതുൾപ്പെടെ 700 കോടി രൂപയുടെ നിക്ഷേപം നടത്താൻ സി.കെ. ബിർള ഗ്രൂപ്പുമായി പ്യുഷോ കഴിഞ്ഞ മാസം പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു.