NewsIndiaGulf

സ്വദേശിവൽക്കരണം പാളുന്നു- സൗദിയില്‍ വിദേശ തൊഴിലാളികൾക്ക് വീണ്ടും അവസരം

റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കുറവും വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടായതായും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് വ്യക്തമാക്കി. സ്വദേശിവൽക്കരണം വേണ്ടത്ര ഫലപ്രദമാകാത്തതിനെത്തുടർന്ന് വീണ്ടും വിദേശീവൽക്കരണം തന്നെ ആശ്രയിക്കുകയാണ് അറബ് രാജ്യങ്ങൾ.

വിദേശികൾ ഒരാൾ ജോലിചെയ്യുന്ന സ്ഥാനത്തു 3 സ്വദേശിയെ വെച്ചാലും ജോലികൾ കാര്യക്ഷമമാകുന്നില്ലെന്നും റിപ്പോർട്ടുണ്ട്.ഒന്നിലധികം പേരുടെ ഉടമസ്ഥാവകാശമുള്ള കമ്പനികളിലാണ് സ്വദേശികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്.അതേസമയം, പുതിയ തൊഴില്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച്‌, സ്വദേശി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നതിെനതിരെ തൊഴില്‍ മന്ത്രാലയം ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button