KeralaNews

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : ഫലം പുറത്ത്

തിരുവനന്തപുരം•ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ പതിനൊന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി. എഫ് 7 ഉം യു.ഡി.എഫ് 3ഉം കേരള കോണ്‍.(എം)1 ഉം വാര്‍ഡുകളില്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

എല്‍.ഡി. എഫ് വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍.

തിരുവനന്തപുരം-പനവൂര്‍ ഗ്രാമപഞ്ചായത്ത്-മിന്നിലം- ബി.സുലോചന-256, കൊല്ലം- ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-നെടുമ്പാറ- മണ്‍സൂര്‍.ഐ-163, എറണാകുളം-പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-നെയ്ത്തുശാലപ്പടി- സാജു ജോര്‍ജ്- 97, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-വാടാനപ്പള്ളി വെസ്റ്റ്- സി.വി.ആനന്ദന്‍- 250, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്- തെക്കേക്കര- സുനിത ഷാജു-117, പുത്തന്‍ ചിറ ഗ്രാമപഞ്ചായത്ത്- പിണ്ടാണി- മഹേഷ് -13, മലപ്പുറം- അരീക്കോട് ഗ്രാമപഞ്ചായത്ത്-താഴത്തങ്ങാടി- കെ.രതീഷ്-144 വോട്ടുകള്‍.

യൂ.ഡി.എഫ്. കോട്ടയം- വിജയപുരം ഗ്രാമപഞ്ചായത്ത്- പെരിങ്ങള്ളൂര്‍- ജോര്‍ജ് എം ഫിലിപ്പ്-40, തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍- മിഷന്‍ ക്വാര്‍ട്ടേഴ്‌സ്- ജോര്‍ജ് ചാണ്ടി-986, വയനാട്-പനമരം ബ്ലോക്ക്പഞ്ചായത്ത്-പാക്കം- മണി ഇല്ല്യാമ്പത്ത്-97 വോട്ടുകള്‍ക്കു വിജയിച്ചു.

കോട്ടയത്തെ പെരിങ്ങള്ളൂര്‍ എല്‍.ഡി. എഫില്‍ നിന്നും യൂ.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍, മൂന്നിലവ് യൂ.ഡി.എഫില്‍ നിന്നും ജോയി ജോസഫ് അമ്മിയാനിക്കല്‍ കേരള കോണ്‍.(എം) 50 വോട്ടുകളുടെ ഭൂരിപക്ഷത്തേടെ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button