KeralaNews

മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗം ക്വട്ടേഷന്‍ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്നത്- ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ മംഗലാപുരത്ത് നടത്തിയ പ്രസംഗത്തിലെ ഭാഷ ക്വട്ടേഷന്‍ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആ ആശയത്തിന്റെ അന്തസത്ത പോലും ചോര്‍ത്തിക്കളയുന്ന രീതിയിലായിരുന്നു കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകള്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ വക്താവിനെപ്പോലെയാണ് ശ്രീ. പിണറായി വിജയന്‍ സംസാരിച്ചത്. പൊതുവേദിയില്‍ അദ്ദേഹം ഉപയോഗിച്ച ഭാഷ ഒരു മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതാണോയെന്ന് സി.പി.എമ്മും പിണറായി വിജയനും ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. അധികാരമേറ്റ നാള്‍ മുതല്‍ എന്തും ചെയ്യാന്‍ അനുമതിയും ആയുധവും നല്‍കി ഇറക്കിവിട്ടിരിക്കുന്ന അണികളിലൂടെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന പിണറായി വിജയനാണ് തന്നെ വിരട്ടാന്‍ നോക്കേണ്ട എന്ന് പറയുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ ഭൂതകാലത്ത് നിന്നും കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന ഉത്തരവാദിത്വത്തിലേക്ക് ഇനിയും അദ്ദേഹം ഉയര്‍ന്നിട്ടില്ലെന്ന് വേണം മനസിലാക്കാന്‍.
 
പിണറായി വിജയന്റെ പഴയകാല രാഷ്ട്രീയ ചരിത്രം കൂടിയാണ് ഈ വാക്കുകളിലൂടെ പുറത്തുവരുന്നത്. സ്വന്തം പാര്‍ട്ടി അണികളുടെ കൈകളിലുളള ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപ്പിടിച്ച വടിവാളുകളുടെയും ചിത്രങ്ങളാണ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ ഈ അക്രമരാഷ്ട്രീയത്തില്‍ മനസ് മടുത്ത ജനങ്ങള്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടിയിലെറിയുന്ന കാലം വിദൂരമല്ലെന്ന് ഇനിയെങ്കിലും പിണറായി വിജയനും സിപിഎം നേതാക്കളും മനസിലാക്കണം.
 
തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ശോഭ സുരേന്ദ്രൻ ഇത് പറഞ്ഞിരിക്കുന്നത്. പൂർണ്ണ രൂപം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button