മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍; അന്വേഷണം തുടങ്ങി

748
munthirvalli-on-internet.jpg

കൊച്ചി: മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഹിറ്റ് സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിമൂങ്ങയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. വിജയ ജോഡികളായ മോഹന്‍ലാലും മീനയും ഉലഹന്നാനും ആനിയുമായി രംഗത്തെത്തുന്ന ചിത്രം കഴിഞ്ഞ മാസം 20നാണ് റിലീസ് ചെയ്തത്. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്റെ കഥപറയുന്നതാണ് ചിത്രം.