Sports

സാനിയയ്ക്ക് യാതൊരു സുരക്ഷയുമില്ല: പാക് സന്ദര്‍ശനത്തില്‍ ഭയം ക്രിക്കറ്റ് താരങ്ങള്‍ക്ക് എന്തിനെന്ന് ഷൊയ്ബ് മാലിക്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ക്രിക്കറ്റ് താരങ്ങള്‍ പിന്മാറുന്നതിനെതിരെ പാക് ക്രിക്കറ്ററും കറാച്ചി കിങിസിന്റെ ബാറ്റ്‌സ്മാനുമായ ഷൊയ്ബ് മാലിക്ക്. പല തവണ പാക് സന്ദര്‍ശനം നടത്തുന്ന ആളാണ് തന്റെ ഭാര്യയും ടെന്നീസ് താരവുമായ സാനിയ മിര്‍സ.

പാക് സന്ദര്‍ശം നടത്തുമ്പോള്‍ പ്രത്യേകിച്ച് ഒരു സുരക്ഷയും സാനിയക്കില്ല. ഇന്ത്യക്കാരിയായിട്ടും സാനിയയ്ക്കില്ലാത്ത ഭയം വിദേശ താരങ്ങള്‍ക്ക് എന്തിനാണെന്നാണ് ഷൊയ്ബ് മാലിക് ചോദിക്കുന്നത്. ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് താരങ്ങള്‍ മാര്‍ച്ച് അഞ്ചിന് നടക്കുന്ന പിഎസ്എല്‍ ഫൈനലില്‍ നിന്ന് പിന്മാറുന്നത്.

താരങ്ങള്‍ ഫൈനല്‍ കളിക്കണമെന്നാണ് ഷൊയ്ബ് മാലിക്കിന്റെ അഭിപ്രായം. ഇതിന് സാനിയയെ മാതൃകയാക്കാമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button