BusinessAutomobile

മികച്ച വിലക്കുറവിൽ ഇന്ത്യന്‍ നിര്‍മിത ജാഗ്വാര്‍ വിപണിയിലെത്തി

മുംബൈ : മികച്ച വിലക്കുറവിൽ ടാറ്റ മോട്ടോഴ്സിന്റെ ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിൽ നിർമിച്ച ജാഗ്വാര്‍ എക്സ് എഫ് സെഡാന്‍ വിപണിയിലെത്തി. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ പ്രാദേശികമായി നിര്‍മിച്ച ജഗ്വാര്‍ എക്സ് എഫിന് 47.50 ലക്ഷം രൂപ മുതലാണ് ഡല്‍ഹി ഷോറൂം വില.

22222222

സാങ്കേതികവിഭാഗത്തില്‍ ഒട്ടേറെ പുതുമകളും പരിഷ്കാരങ്ങളുമായാണു പുതിയ ഇന്ത്യൻ നിർമിത ജഗ്വാര്‍ എക്സ് എഫ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കാറിലെ രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിൻ പരമാവധി 237.36 ബി എച്ച്‌ പി കരുത്ത് നൽകുമ്പോൾ, രണ്ടു ലീറ്റര്‍ ഇന്‍ജെനിയം ഡീസല്‍ എന്‍ജിന്‍ പരമാവധി 177 ബി എച്ച്‌ പി കരുത്താണ് നൽകുന്നത്. മെറിഡിയന്‍ സൗണ്ട് സിസ്റ്റമടങ്ങുന്ന 10.2 ഇഞ്ച് ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തോടെയുള്ള ഇന്‍കണ്‍ട്രോള്‍ ടച് പ്രോയാണു കാറിലെ മറ്റൊരു പ്രധാന പ്രത്യേകത.

2016-jaguar-xj-interior_827x510_81453969874

ഇന്ത്യന്‍ വിപണിയിൽ ജാഗ്വാറിനുള്ള സ്വീകാര്യത മുന്നിൽ കണ്ടാണ് പ്രാദേശികമായി നിര്‍മിച്ച ജഗ്വാര്‍ എക്സ് എഫ് വില്‍പ്പനയ്ക്കെത്തിക്കുന്നത്. 2009ല്‍ വില്‍പ്പനയ്ക്കെത്തിയ ജഗ്വാര്‍ എക്സ് എഫ് മികച്ച സ്വീകാര്യത കൈവരിച്ചാണ് മുന്നേറുന്നത്. കൂടാതെ എഫ് ടൈപ്, ജഗ്വാര്‍ എക്സ് ജെ, എഫ് പേസ്, ജഗ്വാര്‍ എക്സ് ഇ തുടങ്ങിയ മോഡലുകളും ജെ എല്‍ ആര്‍ ഇന്ത്യ വില്‍പ്പനയ്ക്കെത്തിക്കാന്‍ തയ്യാറാകുന്നുണ്ട്.

പൂർണമായും ഇറക്കുമതി ചെയ്തു വില്‍പ്പനയ്ക്കെത്തുന്ന എഫ് ടൈപ്പിന് 1.25 കോടി രൂപയാണു വില. വിദേശ നിര്‍മിത എഫ് പേസിന് 68.40 ലക്ഷം രൂപയോളമാണ് ഏകദേശ വില . പ്രാദേശികമായി നിര്‍മിച്ചു വില്‍ക്കുന്ന ജഗ്വാര്‍ എക്സ് ജെയ്ക്ക് 99.99 ലക്ഷം രൂപയും എക്സ് ഇക്ക് 39.90 ലക്ഷം രൂപ മുതലുമാണ് ഡല്‍ഹി ഷോറൂം വില.

jaguar-xf-prestige-variant_827x487_41474437983

shortlink

Post Your Comments


Back to top button