തിരുവനന്തപുരം: കേരളത്തിൽ ബാറുകൾ ഇല്ലെങ്കിൽ സന്ദർശകർ ശ്രീലങ്കയിലേക്ക് പോകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് . എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം. സര്‍ക്കാരിന് നികുതിവരുമാനം നേടിത്തരാൻ ആരും മദ്യപിക്കണ്ട എന്നും എന്നാല്‍ ബിസിനസ് കോണ്‍ഫറന്‍സിനും മറ്റുമായി വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ സാദാരണ മദ്യപിക്കാറുണ്ട്. കേരളത്തിൽ അത് നടക്കില്ല എന്ന് പറഞ്ഞാൽ അവർ കോണ്‍ഫറന്‍സിന്റെ വേദി അവര്‍ ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
അതേസമയം ജനങ്ങളെ മദ്യത്തിന് അടിമയാക്കാന്‍ കൂടുതല്‍ ബാറുകള്‍ തുറക്കാതെ വിനോദസഞ്ചാര മേഖലയെ ബാധിക്കാതെയും ഈ പ്രശ്നം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments