Kerala

ബജറ്റ് അവതരണവേദിയില്‍ സാഹിത്യം വിളമ്പിയിട്ട് കാര്യമില്ല: ധനമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

അരിയുടെയും തുണിയുടെയും കാര്യം പറയേണ്ടിടത്ത് സാഹിത്യം വിളമ്പിയിട്ട് കാര്യമില്ലെന്ന് നടന്‍ ജോയ് മാത്യു. ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തെ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ബജറ്റില്‍ ഒരു പൗരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന കണക്കും കണിശതയുമാണ് വേണ്ടത്.

അസ്ഥാനത്ത് സാഹിത്യം വിളമ്പുന്നവരെപ്പിടിച്ച് സാഹിത്യ അക്കാദമി അധ്യക്ഷന്മാരോ യൂണിവേഴ്സിറ്റി സാഹിത്യവിഭാഗം തലവന്മാരോ ആക്കുകയാണു വേണ്ടതെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

അസ്ഥാനത്ത് സാഹിത്യം വിളബുന്നവരെപ്പിടിച്ച്
സാഹിത്യ അക്കാദമി അധ്യക്ഷന്മാരോ യൂനിവേഴ്‌സിറ്റി സാഹിത്യവിഭാഗം തലവന്മാരോ ആക്കുകയാണു വേണ്ടത്- അരിയുടേയും തുണിയുടേയും കാര്യം പറയണ്ടിടത്ത്
സാഹിത്യം വിളബിയത് കൊണ്ട് കാര്യമില്ല – ധനകാര്യ മന്ത്രിയുടെ ബജറ്റില്‍ വേണ്ടത് ഒരു പൗരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന
കണക്കും
കണിശതയുമാണു-
ഇനി അവതരിപ്പിച്ച ബജറ്റ് കാവ്യാത്മകമായി ജനങ്ങള്‍ക്ക് അനുഭവപ്പെടണമെങ്കില്‍ ബജറ്റില്‍
പറഞ്ഞകാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍
പണം വേണം
അതിനു
കിഫ്ബി കനിയണം
ഇല്ലെങ്കില്‍ ഏതോ നികുതിഭാരം നമ്മളെകാത്തിരിക്കുന്നുണ്ട് എന്ന് വ്യക്തം-
അപ്പോഴാണു നമ്മുടെ ജീവിതം ശരിക്കും കാവ്യാത്മകമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button