Technology

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ ചരിത്രത്തിൽ നാഴികക്കല്ല് തീർത്ത് മലയാളികളുടെ സ്വന്തം എംഫോൺ: ആറ് ദിവസം കൊണ്ട് റെക്കോർഡ് വിൽപ്പന

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് തീർത്ത് മലയാളികളുടെ സ്വന്തം എം ഫോൺ. പുറത്തിറക്കി വെറും ആറ് ദിവസം പിന്നിടുമ്പോൾ ഒരു ലക്ഷത്തിഇരുപത്തി ഏഴായിരം സ്മാര്‍ട്ട് ഫോണുകളാണ് എം ഫോൺ വിറ്റഴിച്ചിരിക്കുന്നത്. എംഫോണിന്റെ പുതിയ മോഡലുകള്‍ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞയാഴ്ചയാണ് ദുബായില്‍ നടന്നത്. ഈ ചടങ്ങില്‍ മാത്രം 200-ലേറെ ഫോണുകള്‍ വിറ്റു പോയിരുന്നു.

കമ്പനിയുടെ റിസർച്ച് വിഭാഗം പ്രവർത്തിക്കുന്നത് കൊറിയയിലാണ്. ചൈനയിലെ കമ്പനിയുടെ സ്വന്തം അത്യന്താധുനിക പ്ലാന്റിൽ നിർമ്മിക്കുന്ന ഓരോ എംഫോണുകളും നൂറിലധികം പരിശോധനകള്‍ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്. എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6, എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാക്കുന്നത്.

21 മെഗാപിക്‌സല്‍ പിഡിഎഎഫ് പിൻക്യാമറ, 1920X1080 പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ,4 ജിബി റാം , 2.3 ജിഗാഹെട്‌സ് ഡാക്കകോര്‍ പ്രോസസർ, ഓഫ്‌ലൈന്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററി, 30 മിനിറ്റ് കൊണ്ട് 70% ചാര്‍ജ്ജ് സംഭരിക്കാന്‍ കഴിയുന്ന അതിവേഗ ചാർജിങ് സംവിധാനം, വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ്സ് എന്ന ടെക്‌നോളജി എന്നിവയാണ് എം ഫോൺ എന്നറിയപ്പെടുന്ന മംഗോ ഫോണിന്റെ പ്രധാന പ്രത്യേകതകൾ. കൂടാതെ എല്ലാ മോഡലിനും ഒപ്പം ഒടിജി കേബിളും, ബാക്ക് കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവയും ഉണ്ടാകും

shortlink

Post Your Comments


Back to top button