Parayathe VayyaNews Story

കേരളത്തിന്റെ കൃഷിഭൂമി സംരക്ഷിക്കാത്തവർക്ക് അരി വില കൂടുമ്പോൾ എന്തിനാണ് രോഷം? ഞെരളത്ത് ഹരിഗോവിന്ദന്‍ എഴുതുന്നു

 

ഞെരളത്ത് ഹരി ഗോവിന്ദന്‍

അരിവില കൂടുന്നു എന്ന് കേൾക്കുമ്പോൾ രോഷപ്പെടാൻ എനിക്ക് യാതൊരു അർഹതയുമില്ലെന്ന് അറിയാം.കാരണം കൃഷിയെ, കൃഷി ഭൂമിയെ ഇല്ലാതാക്കിയതിൽ ഞാനടങ്ങുന്ന എന്റെ തലമുറയ്ക്കും പങ്കില്ലേ? 30 വർഷം മുൻപ് വരെ പാടത്തെ ചെളിയിലും വെയിലിലും മഴയിലും പണിയെടുത്ത കർഷകന്റെ നഷ്ടങ്ങളെ ആരും കണക്കിലെടുത്തില്ല, അവരുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം കിട്ടാതായപ്പോൾ ഗത്യന്തരമില്ലാതെ അവർ തങ്ങളുടെ കൃഷിയെ വേദനയോടെ ഉപേക്ഷിക്കേണ്ടി വന്നതിൽ നമുക്കുമില്ലേ പങ്ക്?

കൃഷി ഭൂമിയുടെയും പാടത്തിന്റെയും സ്ഥാനത്ത് വികസനമെന്ന പേരിൽ കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നു. നമ്മൾ നശിപ്പിച്ച കൃഷിഭൂമിയെക്കുറിച്ചു ഓർക്കാതെ അന്യ നാട്ടിൽ നിന്ന് വരുന്ന അരിയും കാത്ത് അതിന്റെ വരവിൽ കാലതാമസം വന്നപ്പോൾ എന്തിനാണ് രോഷാകുലരാകുന്നത്? അരിവിലയെപ്പറ്റി എന്തിനാണ് ആവേശത്തോടെ എഴുതുന്നത്? കേരളത്തിലെ ജലസമൃദ്ധി ഇന്നെവിടെ പോയി? കേരളത്തിലെ ഭൂമിയുടെ 32 ശതമാനത്തോളം നമുക്ക് കൃഷിഭൂമി ആയിരുന്നെന്ന് നാം എന്തെ ഓർക്കുന്നില്ല? ഏറ്റവും കൂടുതൽ നമ്മൾ കഴിക്കുന്ന അന്നത്തിനു വക നമ്മൾ ഒഴിവാക്കി ആ സ്ഥാനത്ത് റബറിനെയും മറ്റും നമ്മൾ ആശ്രയിച്ചില്ലേ? താൽക്കാലിക ലാഭം നോക്കി പലരും നെല്ലിനെ മറന്നു. ഫലമോ ഛത്തീസ്‌ ഗഡ്‌, ആന്ധ്ര, തുടങ്ങി ജല സമൃദ്ധിയില്ലാത്ത അന്യ സംസ്ഥാനത്തു കർഷകർ വിളയിച്ചെടുക്കുന്ന അരി പൊന്നും വിലയ്ക്ക് നമ്മൾ വാങ്ങി.

കേരളത്തിൽ നെൽ കൃഷി നടത്തിയ കർഷകൻ കുത്തുപാളയും എടുത്തു, ചിലർ ആത്മഹത്യയും ചെയ്തു. അവർക്കു വേണ്ടതു നമ്മൾ ചെയ്തില്ല അല്ലെങ്കിൽ അധികാരികൾ ചെയ്തില്ല. ഏക്കര് കണക്കിന് പാടത്തു കൃഷി ചെയ്തവന് നഷ്ടങ്ങളുടെ കണക്കു മാത്രമായപ്പോൾ അവരും ഈ പണി നിർത്തേണ്ട നിലയിലെത്തി. ഒരു കെട്ടിടം പണിക്കാരനോ വാഹനം ഓടിക്കുന്നവനോ ലഭിക്കുന്ന വരുമാനം പോലും ഒരു കര്ഷകന് ലഭിച്ചില്ല.ചൈന പോലുള്ള രാജ്യങ്ങൾ നെൽകൃഷി ലാഭകരമാക്കുന്നത്‌ അധിക ഉത്പാദനക്ഷമതയുള്ള വിത്തുകൾ വഴിയാണ്‌. നെൽകൃഷി പിടിച്ചു നിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുവാനുമായി സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികൾ ആയിരക്കണക്കിനുണ്ട്‌. അത് ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാം ശുഭമാകും അപ്പോള്‍ ; ”അന്നു മണ്ണേ വിളയിക്കും മാനവരാണെന്‍റെ ദൈവങ്ങളെന്നു നാം പാടും..”

shortlink

Related Articles

Post Your Comments

Related Articles


Back to top button