KeralaNattuvarthaNews

കണ്ണൂരിലെ വനിതകൾ വനിതാ ദിനത്തിൽ സേവനത്തിന്റെ പുതിയ തുടക്കം കുറിക്കുന്നു – ചരിത്രം കുറിക്കാൻ നൂറുകണക്കിന് വനിതകൾ

കണ്ണൂർ: നാളെ ലോക വനിതാ ദിനത്തിൽ കണ്ണൂരിലെ വനിതകൾ ഒരു നിർണ്ണായക തീരുമാനവുമായാണ് കൂട്ടത്തോടെ വരുന്നത്. നൂറു കണക്കിന് വനിതകളാണ് നാളെ രക്ത ദാനം ചെയ്യാനായി ഒരുങ്ങുന്നത്.വിവിധ ആശുപത്രികളിലെ രക്ത ബാങ്കുമായി സഹകരിച്ചാണ് വനിതകളുടെ രക്തദാനം. നാളെ രാവിലെ 9 മണി മുതൽ ചാള ചിന്മയ കോളേജ് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജ് എന്നിവിടങ്ങളിൽ വെച്ചാണ് രക്ത ദാന ക്യാമ്പ് .

രക്ത ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ കേവലം വീട്ടമ്മമാരല്ല എന്നും ഞങ്ങൾക്കും ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം എന്നും വിളിച്ചോതുകയാണ് വനിതകളുടെ ഈ പ്രവർത്തനം. ബ്ലഡ് ഡോണേഴ്സ് കേരളയാണ് ഈ വ്യത്യസ്ത കൂട്ടായ്മയ്ക്ക് അവസരമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button