Business

ഇന്ത്യയിൽ മികച്ച വില്പന നേട്ടം കൈവരിച്ച് പിയാജിയോ

കഴിഞ്ഞ വർഷം ഇന്ത്യയിൽ മികച്ച വില്പന നേട്ടം കൈവരിച്ച് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോ. 39,600 യൂണിറ്റ് സ്കൂട്ടറുകൾ രാജ്യത്ത് വിറ്റഴിച്ച് പതിനഞ്ച് ശതമാനത്തിന്റെ ആധിക വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്. 2015 ൽ 28,300 യൂണിറ്റ് സ്കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്.ഇതോടെ ആഗോളതലത്തിൽ ആകെ ആറ് ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാനും പിയാജിയോയ്ക്ക് സാധിച്ചു. അടുത്തിടെ പിയാജിയോ പുറത്തിറക്കിയ അപ്രീലിയ SR 150 നിരത്തിൽ വൻ വിജയം നേടിയതിനാലാണ് കമ്പനിക്ക് മികച്ച വില്പന നേട്ടം കൈവരിക്കാൻ സാധിച്ചത്.

Capture

2016 അവസാനത്തോടെ എത്തിയ നോട്ട് നിരോധനത്തിലും കാര്യമായ തകര്‍ച്ച ഇല്ലാതെ പിടിച്ചുനില്‍ക്കാൻ പിയാജിയോയ്ക്ക് സാധിച്ചു. അപ്രീലിയയുടെ വിജയക്കുതിപ്പിനെ തുടർന്ന് ഈ വര്‍ഷം തുടക്കത്തില്‍ ചെറിയ ചില മിനുക്കു പണികളോടെ ആപ്രീലിയ SR 150 റേസ് എന്ന പേരില്‍ പുതിയ വകഭേദവും പിയാജിയോ പരീക്ഷിച്ചിരുന്നു. കൂടാതെ കമ്പനിയുടെ 70താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെസ്പ VXL 150 സ്പെഷ്യല്‍ എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു. ഇതിനു പുറമേ വെസ്പയുടെ SXL 150, VXL 150, SXL 125, VXL 125, എലഗെന്റ് എന്നീ മോഡലുകളാണ് ഇപ്പോൾ ഇന്ത്യയില്‍ വില്‍പ്പനയിലുള്ളത്.

aprilia-sr-150

aprilia-sr-150-race-edition-official-image

shortlink

Related Articles

Post Your Comments

Related Articles


Back to top button