Life Style

മരണത്തിനുശേഷവും ജീവനുണ്ട് : ഞെട്ടിക്കുന്ന തെളിവുമായി ശാസ്ത്രലോകം

മരണശേഷവും ജീവനുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ച ശേഷവും ഒരു രോഗിയുടെ തലച്ചോറ് പത്ത് മിനിറ്റോളം സ്വാഭാവികമായി പ്രവര്‍ത്തിച്ചതാണ് പുതിയ നിഗമനത്തിനു കാരണം. ഗാഢനിദ്രയില്‍ തലച്ചോറിലുണ്ടാകുന്ന തരംഗങ്ങള്‍ക്ക് സമാനമായിരുന്നു പത്ത് മിനിറ്റിൽ ഉണ്ടായ തരംഗങ്ങൾ. കാനഡയിലെ വെസ്റ്റേണ്‍ ഒന്‍ടാരിയോ സര്‍വകലാശാലയിലുള്ളവരാണ് ഗവേഷണത്തിന് പിന്നില്‍. ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ച രോഗികളിലാണ് ഇവര്‍ പഠനം നടത്തിയത്.

നാലില്‍ മൂന്ന് മനുഷ്യരിലും ഹൃദയം നിലച്ചതിനൊപ്പം തലച്ചോറും പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ നാലാമത്തെ ആളിന്റെ തലച്ചോറാണ് പത്ത് മിനിറ്റോളം പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ക്ലിനിക്കലി മരണം വിധിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി എടുക്കുന്നത് ശരിയാണോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. 2013ല്‍ ഒരുകൂട്ടം എലികളില്‍ പരീക്ഷണം നടത്തുമ്പോള്‍ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. അന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച ശേഷവും എലികളുടെ തലച്ചോര്‍ മരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button