News

വാളയാർ പീഡനം – അറസ്റ്റിലായ ഒരാളുടെ രാഷ്ട്രീയം കേസന്വേഷണത്തെ ബാധിക്കുന്നെന്ന് ആരോപണം

 

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മധുവിനെ മൂത്ത കുട്ടിയുടെ മരണത്തിൽ ഉണ്ടായ കേസിൽ നിന്ന് രക്ഷിച്ചത് സിപിഎം ആണെന്ന് ആരോപണം.ഡി വൈ എഫ് ഐ കാരനായ മധുവിനെ രക്ഷിച്ചത് ഈ രാഷ്ട്രീയ ബന്ധമാണ്.മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനും വാളയാര്‍ അട്ടപ്പള്ളം സ്വദേശിയുമായ മധു (27), അമ്മയുടെ രണ്ടാം ഭര്‍ത്താവിന്റെ കൂട്ടുകാരനും ഇടുക്കി രാജാക്കാട് സ്വദേശിയുമായ ഷിബു (43) എന്നിവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

പെണ്‍കുട്ടികളുടെ കുടുംബവുമായുള്ള ഇവരുടെ അടുപ്പമാണ് പീഡനത്തിലും കൊലപാതകത്തിലും കലാശിച്ചത്.അറസ്റ്റിലായ രണ്ട് പേരും കുട്ടികളുടെ മാതാപിതാക്കളോടൊപ്പം കെട്ടിട നിർമ്മാണ ജോലി നോക്കുന്നവരാണ്.13കാരിയായ മൂത്ത മകള്‍ ജനുവരി 13നും ഒമ്പതുകാരിയായ ഇളയ മകള്‍ മാര്‍ച്ച് നാലിനുമാണ് അട്ടപ്പള്ളം പാമ്പാംപള്ളം ശെല്‍വപുരത്തെ ഒറ്റമുറി വീട്ടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

പ്രതി മധു ഇരു പെണ്‍കുട്ടികളേയും മരണത്തിന് മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഷിബു മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ സംഭവം തികച്ചും ആക്ഷേപകരമാണെന്നും പാർട്ടി ഇതിൽ ഇടപെട്ടിട്ടില്ലെന്നുമാണ് സിപിഎം പറയുന്നത്.എന്നാൽ കസ്റ്റഡിയിലുള്ള മധു ചില ഡി വൈ എഫ് ഐ നേതാക്കളോടൊപ്പം നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button