KeralaNews

സ്ത്രീ പീഡനകേസുകളിൽ പോലീസ് പ്രതികളുമായി ചേർന്ന് ഒത്തുകളിക്കുന്നു- വി എസ്‌

 

പാലക്കാട്: സംസ്ഥാനത്തെ പോലീസിനെ രൂക്ഷമായി വിമർശിച്ചു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്‍റെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായും സംസ്ഥാനത്തെ സ്ത്രീ പീഡനകേസുകളിൽ പോലീസ് പ്രതികളുമായി ചേർന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മൂത്ത പെൺകുട്ടി മരിച്ചപ്പോൾ മതിയായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ രക്ഷിക്കാൻ സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്.

നീതികേട് കാണിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. സംസ്ഥാനത്തുടനീളം പ്രതികളോടൊപ്പം ചേര്‍ന്ന് പോലീസുകാര്‍ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലെ മറ്റ് പല ലൈംഗിക പീഡനക്കേസുകളിലും കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളിലും പോലീസ് എടുത്ത നിലപാട് ഇത് തന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു. വാളയാറിൽ പെൺകുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വി എസ്‌ ആവശ്യപ്പെട്ടു.സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും കെണിയിലാക്കുന്നതായിരുന്നു വിഎസിന്‍റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button