KeralaNews

പുരയിടത്തിന്റെ അതിര്‍ത്തി നിരീക്ഷിക്കാന്‍ ക്യാമറ വച്ചു: ക്യാമറയില്‍ പതിഞ്ഞ കാര്യങ്ങള്‍ പൊല്ലാപ്പായി

കോട്ടയം•വീട് സ്ഥിതി ചെയ്യുന്ന പുരയിടത്തിന്റെ അതിര്‍ത്തി നിരീക്ഷിക്കാനായി വീട്ടുടമ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ കാര്യങ്ങള്‍ പൊല്ലാപ്പായി മാറിയിരിക്കുകയാണ്. കോട്ടയം നാട്ടകത്താണ് സംഭവം. അതിര്‍ത്തി നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് ഗൃഹനാഥന്‍ പറയുന്നത്. എന്നാല്‍ അയല്‍വാസി ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. ക്യാമറയിലൂടെ തന്റെ കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നാണ് അയല്‍വാസിയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ക്യാമറയിലേക്കുള്ള കണക്ഷന്‍ വിഛേദിച്ചു. ക്യാമറയിലെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡി.വി.ആറില്‍ അയല്‍വാസി ആരോപിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അതിന്റെ ഹാര്‍ഡ് ഡിസ്ക് പരിശോധന നടത്തും. രണ്ടു വീട്ടുകാരും ചേര്‍ന്നു വിദഗ്ധന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിക്കും. ഇതിലൂടെ പ്രശ്നത്തിന് ഒരു തീരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button