NattuvarthaKerala

കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം

കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം. എസ്ബിഐയുടെ ആദ്യ ഡിജിറ്റൽ ബാങ്കിങ് ഗ്രാമമായി കയ്‌പമംഗലത്തെ പ്രഖ്യാപിച്ചു. മൂന്ന് പീടിക ഗ്ലോറി പാലസിൽ നടന്ന ചടങ്ങിൽ എസ് ബി ഐ മാനേജിങ് ഡയറക്ടർ രജനീഷ് കുമാറാണ് പ്രഖ്യാപനം നടത്തിയത്.ക്ലബ്ബുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ   മൃത്യുഞ്ജയ് മഹാപുത്ര നിർവഹിച്ചു. പഞ്ചായത്തിൽ നടത്തിയ ഗൃഹ സമ്പർക്ക പരിപാടിയിൽ അഞ്ചു ശതമാനം ആളുകൾ മാത്രമേ ഡിജിറ്റൽ ബാങ്ക് ഇടപാട് നടത്തുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഡിജിറ്റലൈസേഷന് വേണ്ടി കയ്‌പമംഗലം തിരഞ്ഞെടുക്കാൻ എസ്ബിഐയെ പ്രേരിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഗ്രാമത്തിലെ ഒരു വീടുകളിലേ ഒരാളെയെങ്കിലും എടിഎം കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നതിനും,മൊബൈൽ ബാങ്കിങ്,ഇന്റർനെറ്റ് ബാങ്കിങ്, എസ്ബിഐയുടെ വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതീയുടെ ലക്ഷ്യം. കൂടാതെ ഇന്റർനെറ്റ് സേവനങ്ങളും, ബാങ്ക് അധിഷ്ടിത സേവനങ്ങളും പൊതു ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ പഞ്ചായത്തിലെ നാലിടങ്ങളിൽ ഡിജിറ്റൽ ക്ലബ്ബുകളും ആരംഭിച്ചു.

ബാങ്കിങ് സേവങ്ങൾക്ക് പുറമെ സ്കൂളികളിൽ ഡിജിറ്റൽ ക്ലബ് രൂപീകരണം,ബോധവൽക്കരണ പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തിയെന്ന് എസ്ബി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button