ന്യൂഡൽഹി: ബിജെപിക്കു ധൈര്യമുണ്ടെങ്കിൽ ഉത്തർപ്രേദശിൽ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താൻ വെല്ലുവിളിച്ച് മായാവതി രാജ്യസഭയിൽ.ഉത്തർ പ്രദേശിൽ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും അവർ ആവർത്തിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിരോധിച്ചു കൊണ്ട് പ്രത്യേക നിയമം വേണമെന്നും ഈ വിഷയത്തിൽ സഭാ നടപടികൾ നിർത്തി വച്ച് ചർച്ച വേണമെന്നും മായാവതി ആവശ്യപ്പെട്ടു.ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ ഇപ്പോൾ പേപ്പർ ബാലറ്റിലൂടെയാണു വോട്ടിംഗ് നടത്തുന്നതെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
ജനങ്ങൾ ബിഎസ്പിക്കു ചെയ്ത വോട്ടും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും ഇതിനു പിന്നിൽ ബിജെപിയുടെ അട്ടിമറിയാണെന്നും അവർ ആവർത്തിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലാതാക്കുന്നതിനായി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ തന്നെ പ്രത്യേക നിയമം കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ ഇന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ ഇന്ന് ചർച്ച ചെയ്യാമെന്ന് ഉപാധ്യക്ഷൻ പ്രഫ.പി ജെ കുര്യൻ പറഞ്ഞു.
Post Your Comments