KeralaNews

റെ​യി​ൽ​വേ ട്രാ​ക്കി​ലി​രു​ന്ന് മദ്യപാനം ;ഒ​രാ​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: റെ​യി​ൽ​വേ ട്രാ​ക്കി​ലി​രു​ന്ന് മദ്യപാനം മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. മറ്റു രണ്ടു പേർ ട്രെ​യി​നി​ന്‍റെ ശ​ക്ത​മാ​യ കാ​റ്റേ​റ്റ് സ​മീ​പ​ത്തെ കു​ഴി​യി​ലേക്ക് തെറിച്ച് വീണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. വെ​ള​പ്പാ​യ ബി​വ​റേ​ജി​സി​ന്‍റെ ഷോപ്പിൽ നി​ന്നും മ​ദ്യം വാ​ങ്ങി​യെ​ത്തിയ  ശേഷം ഇവർ  റെ​യി​ൽ​വേ പാ​ള​ത്തി​ലിരുന്ന് കഴിക്കുമ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്. ​തമി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ 46 വയസുകാ​ര​നാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​രും ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​ൽ​പ്പ​ന  ന​ട​ത്തി ജീവിക്കുന്നവരാണ്.

ട്രാ​ക്കി​ലി​രു​ന്ന​വ​രെ ട്രെ​യി​ൻ ത​ട്ടി​യ വി​വ​രം ലോ​ക്കോ പൈ​ല​റ്റ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീസ് ഏ​റെ നേ​രം തെര​ച്ചിൽ നടത്തിയെങ്കിലും ക​ന​ത്ത ഇ​രു​ട്ടു മൂ​ലം ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് രാ​ത്രി 12ന് ​പോ​യ മറ്റൊരു ട്രെ​യി​ന്‍റെ വെ​ളി​ച്ച​ത്തി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. പിന്നീട് കു​ഴി​യി​ൽ വീണ ര​ണ്ടുപേ​രെയും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് കൂടെ മ​ദ്യ​പി​ക്കാ​നു​ണ്ടാ​യി​രു​ന്ന ആ​ൾ മ​രി​ച്ച വിവരം ഇ​വ​ർ അ​റി​യു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button