NewsInternational

ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി- നാല്‍പ്പതിലേറെപ്പേർക്ക് പരുക്ക് -എം പി മാരെ രക്ഷിച്ചത് ഇങ്ങനെ

 

ലണ്ടന്‍: യുകെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ ഇന്നലെ വൈകിട്ടോടെ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.തീവ്രവാദിയും കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരടക്കം നാല്‍പ്പതിലേറെ പേർക്ക് പരുക്കേറ്റു.. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന് മുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിടിച്ചു തൽക്ഷണം മൂന്നുപേർ മരിച്ചു.ഇതിൽ ഒരാൾ സ്ത്രീയാണ്.britiവാഹനമിടിച്ച് മരിക്കുമെന്ന ഭയത്താൽ ഒരു സ്ത്രീ പാലത്തിൽ നിന്നും തെയിംസ് നദിയിലേക്ക് എടുത്ത് ചാടിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് അവരെ അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റവരിൽ രണ്ട് ഫ്രഞ്ച് കുട്ടികളുമുൾപ്പെടുന്നു.ഇവർക്ക് 15 അല്ലെങ്കിൽ 16 വയസാണ് പ്രായം. ഇതിന് പുറമെ സൗത്തുകൊറിയ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുമുള്ള ടൂറിസ്റ്റുകൾക്കും പരുക്കേറ്റിരുന്നു.ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ റോഡിൽ ഒരു ബസിനടിയിലാണ് വീണ് കിടന്നിരുന്നത്.

പൊലീസ് വെടിവച്ചുവീഴ്‌ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്. ഐസിസ് ബന്ധമുള്ള തീവ്രവാദിയാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം.തുടര്‍ന്ന് കത്തിയുമായി കാറില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഓടി കയറാന്‍ ശ്രമിച്ചപ്പോൾ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ഇയാൾ കുത്തിക്കൊലപ്പെടുത്തി.തുടർന്ന് പോലീസ് ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയുടെ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു ഇത്.

പാർലിമെന്റിൽbriti പ്രധാനമന്ത്രി ചോദ്യോത്തര വേളയിൽ പങ്കെടുക്കുന്ന സമയത്താണ് ആക്രമം ഉണ്ടായത്.ഓഫിസിലുണ്ടായിരുന്ന പ്രധാനമന്ത്രി തെരേസ മേയെ ഉടൻ സുരക്ഷിതമായി ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഏറെനേരം അവിടെത്തന്നെ സുരക്ഷിതമായി സംരക്ഷിച്ചശേഷം നാലുമണിയോടെ കനത്ത സുരക്ഷാവലയത്തിൽ പുറത്തിറക്കി. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ലണ്ടന്‍ നഗരത്തിലെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ലമെന്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ അക്രമിയെ വെടിവച്ചുവീഴ്ത്തിയ പൊലീസിന്റെ നടപടി ഏറെ പ്രശംസനീയമായി.ആക്രമിയുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞുവെന്ന് വിശ്വസിക്കുന്നുവെന്നും എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇത് പുറത്ത് വിട്ടിട്ടില്ലെന്നും മെട്രൊപൊളിറ്റൻ പൊലീസ് കൗണ്ടർ ടെററിസം ചീഫായ മാർക്ക് റൗലെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button