International

നെഞ്ചില്‍ ബെല്‍റ്റ്‌ബോംബ്: ഐഎസിന്റെ ചാവേറാകാനെത്തിയത് ഏഴ് വയസ്സുകാരന്‍

ഏഴു വയസ്സുകാരന്റെ നെഞ്ചില്‍ ബെല്‍റ്റ്‌ബോംബ്.. ഐഎസിന്റെ ചാവേറാകാനെത്തിയതാണ് ഈ ഏഴു വയസ്സുകാരന്‍. ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടാണ് കുട്ടിയെ അയച്ചതെന്നാണ് സംശയം. ബെല്‍റ്റ് ബോംബ് അഴിച്ചു മാറ്റുന്ന ദൃശ്യം വൈറലായിരിക്കുകയാണ്.

കുട്ടിയെ ഇറാഖി നഗരത്തിന് പുറത്ത് മൊസൂളില്‍ ഐഎസിനെ പേടിച്ച് പാലായനം ചെയ്ത കുടുംബത്തില്‍ നിന്നും തീവ്രവാദികള്‍ പിടിച്ചതായിരിക്കാമെന്നാണ് നിഗമനം. പേടിക്കേണ്ട മോനെ എന്ന് പറഞ്ഞ് ഒരു ഇറാഖി സൈനികന്‍ കുട്ടിയുടെ അരയിലും നെഞ്ചിലുമൊക്കെ ഘടിപ്പിച്ചിരിക്കുന്ന മാരക സ്ഫോടകശേഷിയുള്ള വസ്തുക്കള്‍ അഴിച്ചുമാറ്റുന്ന കാഴ്ച കണ്ണുനനയിക്കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയുടെ ഈദന്‍ ഹസാഡിന്റെ പേരെഴുതിയ പയ്യന്റെ നീല ജഴ്സി സൈനികന്‍ അഴിക്കുന്നതും, സ്ഫോടക വസ്തുക്കള്‍ എന്ന് കരുതുന്ന ബെല്‍റ്റ് അഴിച്ചെടുക്കുന്നതുമാണ് വീഡിയോ. കുട്ടിയെ തീവ്രവാദികള്‍ ചാവേറാക്കിയതാണെന്നും എന്നാല്‍ പദ്ധതി വിജയിച്ചില്ലെന്നും സൈനികര്‍ പറയുന്നു.

ഉദയ് എന്നാണ് തന്റെ പേരെന്ന് കുട്ടി പറയുന്നുണ്ട്. തന്നെ അയച്ചത് അമ്മാവന്‍ ആണെന്നും സൈന്യത്തെ തകര്‍ക്കാനായിരുന്നു നിര്‍ദേശമെന്നും പറയുന്നുണ്ട്. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നവയ്‌ക്കൊപ്പം ഒരു മൊബൈലും ബാറ്ററികളും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button