KeralaNews

ട്രോള്‍ പേജിനെതിരായ നടപടി: വിശദീകരണവുമായി ഡി.ജി.പി

തിരുവനന്തപുരം•സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത‍ തെറ്റിദ്ധാരണാ ജനകമാണെന്ന് സംസ്ഥാന പോലീസ് മേധാവി. മറ്റൊരാളുടെ പേരില്‍ വ്യാജ ഐ.ഡി നിര്‍മ്മിച്ച്‌ അതുപയോഗിച്ച് പോസ്റ്റ്‌ ഇടുന്നതും ഒരു വ്യക്തിയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും ഐ.ടി ആക്റ്റ് പ്രകാരവും കുറ്റകരമാണ്. ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാറുണ്ട്. ഇതിന് മുന്‍പും ഇത്തരം പരാതികളില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒരു പത്രപ്രവര്‍ത്തകന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഫേസ്ബുക്ക്‌ വഴി മുഖ്യമന്ത്രിയേയും പ്രസ്തുത പത്രപ്രവര്‍ത്തകനെയും അപമാനിക്കുന്നുവെന്ന് കാണിച്ച് ഇത്തരത്തില്‍ ഒരു പരാതി ഹൈടെക് സെല്ലിന് ലഭിച്ചിരുന്നു. അതേത്തുടര്‍ന്നാണ് അത്തരം അപമാനകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ് നല്‍കിയത്. മുഖ്യമന്ത്രിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കുമെന്ന തരത്തില്‍ ഒരു മുന്നറിയിപ്പും പോലീസ് നല്‍കിയിട്ടില്ലെന്നും ഡി.ജി.പി പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button