NewsGulf

ഉമ്രാ തീര്‍ഥാടകര്‍ വാഹനാപകടത്തില്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ജിദ്ദ• ഉമ്ര നിര്‍വഹിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 4 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. ജോര്‍ദ്ദാനില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. സൗദി അറേബ്യയിലെ മക്കയില്‍ ഉമ്ര നിര്‍വഹിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന സംഘം തബൂക് പ്രദേശത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ 10 പേരുടെ നില അതീവഗുരുതരമാണ്. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button